ഉദയ്പൂർ: ഇന്ത്യയിൽ ആദ്യമായി പിങ്ക് നിറത്തിലുള്ള അപൂർവ പുള്ളിപ്പുലിയെ കണ്ടെത്തി. ദേശീയ മാധ്യമങ്ങളാണ് ചിത്രസഹിതം വാർത്ത പുറത്തുവിട്ടത്. ദക്ഷിണ രാജസ്ഥാനിലെ ആരവല്ലി മലനിരകളിലുള്ള രണക്പൂർ മേഖലയിലാണ് പിങ്ക് പുള്ളിപ്പുലിയെ കണ്ടെത്തിയത്.
2012ലും 2019ലും ദക്ഷിണാഫ്രിക്കയിൽ പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. രണക്പൂരിലെയും കുംഭൽഗഡിലെയും പ്രദേശവാസികൾ പ്രദേശവാസികൾ തങ്ങൾ പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ കണ്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്നു.
ഉദയ്പൂർ ആസ്ഥാനമായുള്ള വൈൽഡ് ലൈഫ് കൺസർവേറ്ററും ഫോട്ടോഗ്രാഫറുമായ ഹിതേഷ് മോട്വാനി നാല് ദിവസത്തെ തിരച്ചിലിന് ശേഷം പിങ്ക് പുള്ളിപ്പുലിയുടെ ചിത്രങ്ങൾ പകർത്തിയതായി അവകാശപ്പെട്ടു. അഞ്ചോ ആറോ വയസ്സ് പ്രായമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.