2035ഓടെ ലോകത്ത് നാലിൽ ഒരാൾ ഇന്ത്യയിൽനിന്നും ബിരുദം നേടും -ആസ്ത്രേലിയൻ മന്ത്രി

ന്യൂഡൽഹി: 2035ഓടെ ലോകത്തിലെ നാലിൽ ഒരാൾ ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് ബിരുദം നേടുമെന്ന് ആസ്‌ത്രേലിയൻ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ. ഡൽഹി യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള വെങ്കിടേശ്വര കോളജും ഡൽഹി കന്റോൺമെന്റിലെ കേന്ദ്രീയ വിദ്യാലയവും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഡൽഹി സർവ്വകലാശാലയിൽ വിദ്യാഭ്യാസം നേടിയ നിരവധി ആസ്ത്രേലിയക്കാർ ഇപ്പോൾ ലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്നു. 50 വർഷം മുമ്പ് നമ്മൾ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു രാജ്യമാണ് ആസ്ത്രേലിയ ഇന്ന്. അത് വിദ്യാഭ്യാസം മൂലമാണ്. ഇന്ത്യ മറ്റൊരു രാജ്യമാകും. പുതിയ വിദ്യാഭ്യാസ നയം മൂലം 2035ഓടെ ലോകമെമ്പാടുമുള്ള നാലിൽ ഒരാൾ ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടും’’ -അദ്ദേഹം പറഞ്ഞു.

വോളോങ്കോങ് സർവകലാശാല, മക്വാരി സർവകലാശാല, മെൽബൺ സർവകലാശാല എന്നിവയുൾപ്പെടെയുള്ള ആസ്ത്രേലിയൻ സർവകലാശാലകളുമായി ഡൽഹി സർവകലാശാല ധാരണാപത്രം ഒപ്പുവച്ചതായി ക്ലെയർ പറഞ്ഞു. ഇത്തരം വിദ്യാഭ്യാസ ധാരണാപത്രങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ചുവടുവയ്പാണ്. ഇത് പ്രൊഫഷനലിസത്തെ പരസ്പരം അംഗീകരിക്കുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കുന്നതിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - In 4 In World Will Graduate From Indian Varsities By 2035 -Australian Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.