Posted On
date_range Updated On
date_range രാജ്യത്ത് 46,232 പേർക്ക് കൂടി കോവിഡ്; 4,39,747 പേർ ചികിത്സയിൽ
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 46,232 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 90.5 ലക്ഷം കടന്നു.
564 കോവിഡ് മരണം കൂടി 24 മണിക്കൂറിനിടെ റിേപ്പാർട്ട് ചെയ്തു. ഇതോടെ 1,32,726 പേർ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
90,50,598 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 4,39,747 േപരാണ് ചികിത്സയിലുള്ളത്. 84,78,124പേർ രോഗമുക്തി നേടി. ഇതുവരെ 13,06,57,808 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. വെള്ളിയാഴ്ച 10,66,022 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. കർണാടകയും ആന്ധ്രപ്രദേശുമാണ് തൊട്ടുപിറകിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.