ന്യൂഡല്‍ഹി: പാകിസ്താൻ മുന്‍ ക്രിക്കറ്റ് താരവും തെഹ്രീകെ ഇൻസാഫ് നേതാവുമായ ഇമ്രാന്‍ ഖാന് വിവാഹേതര ബന്ധത്തില്‍ അഞ്ചു മക്കളുണ്ടെന്ന് മുന്‍ ഭാര്യ റഹാം ഖാന്‍. റഹാം ഖാെൻറ ആത്മകഥയിലാണ് ഇമ്രാന് മറ്റുബന്ധങ്ങളിലായി അഞ്ചു മക്കളുണ്ടെന്നും അവരിൽ ചിലർ ഇന്ത്യയിലാണെന്നും പറയുന്നത്.
കഴിഞ്ഞ ദിവസം ബ്രിട്ടനിൽ പുറത്തിറങ്ങിയ 'റഹാം ഖാന്‍' എന്ന ആത്മകഥയിൽ പരാമർശിച്ചിരിക്കുന്ന ഇമ്രാെൻറ വഴിവിട്ട ബന്ധങ്ങളും സ്വവർഗരതിയിലുള്ള താൽപര്യങ്ങളുമുൾപ്പെടെയുള്ള വെളിപ്പെടുത്തലുകള്‍ വിവാദമാവുകയാണ്.
ഇമ്രാന്‍ ഖാനും റഹാന്‍ ഖാനും തമ്മില്‍ 10 മാസം നീണ്ടുനിന്ന വൈവാഹിക ബന്ധത്തിെൻറ വിശദാംശങ്ങളും നിരവധി സ്വകാര്യ വിവരങ്ങളുമാണ് പുസ്തകത്തിലുള്ളത്. ഇക്കാലത്തുണ്ടായ ഇമ്രാന് ഖാെൻറ രാഷ്ട്രീയപ്രവേശവും പുസ്തകത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ‘‘ലൈംഗിക ബന്ധങ്ങൾ, മയക്കുമരുന്ന്, അടിച്ചുപൊളി’’ ഇതായിരുന്നു ഇമ്രാെൻറ ആ കാലഘട്ടത്തെ ജീവിതമെന്നും റഹാം പറയുന്നു.
റഹാം ഖാനും ഇമ്രാന്‍ ഖാനും തമ്മിലുണ്ടായ സംഭാഷണത്തിെൻറ വിവരണത്തിലൂടെയാണ് അവിവഹിത സന്താനങ്ങളെക്കുറിച്ചുള്ള ഇമ്രാന് ഖാെൻറ വെളിപ്പെടുത്തല്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പല സ്ത്രീകളിലായി അഞ്ച് മക്കള്‍ തനിക്കുണ്ടെന്നും അവരില്‍ മൂത്ത ആള്‍ക്ക് 34 വയസ്സുണ്ടെന്നും ഇതില്‍ ചിലര്‍ ഇന്ത്യക്കാരാണെന്നും ഇമ്രാൻ വെളിപ്പെടുത്തിയതായി റഹാം പറയുന്നു.
ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചത് തനിക്ക് സംഭവിച്ച പിഴവായിരുന്നു. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ ബോധവല്‍കരിക്കുകയെന്നതുകൂടി തെൻറ പുസ്തകത്തിെൻറ ലക്ഷ്യമാണ്. അവരുടെ വോട്ട് ശരിയായി വിനിയോഗം ചെയ്യുന്നതിന് ഇക്കാര്യങ്ങൾ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റഹാം ഖാന്‍ പറയുന്നു.
ഇമ്രാനും ടെലിവിഷന്‍ അവതാരകയായ റഹാം ഖാനും തമ്മിൽ 2015 ലാണ് വിവാഹിതരായത്. പത്തു മാസത്തിനു ശേഷം അവര്‍ വിവാഹ മോചിതയാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.