കശ്​മീരിൽ ഇൻറർനെറ്റ്, ​മൊബൈൽ ഫോൺ ബന്ധം പുന:സ്​ഥാപിക്കണമെന്ന്​ ഇ.യു

ന്യൂഡൽഹി: കശ്​മീരിൽ ഇൻറർനെറ്റ്, ​മൊബൈൽ ഫോൺ ബന്ധം പ​ുന:സ്​ഥാപിക്കണമെന്ന്​ യൂറോപ്യൻ യൂണിയൻ സംഘം. രണ്ട്​ ദിവസ ം നടത്തിയ കശ്​മീർ സന്ദർശന ശേഷം പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഇക്കാര്യം ആവശ്യപ്പെട്ടത്​.

സംസ്​ഥാനത്ത്​ സാധാരണനില പുന:സ്​ഥാപിക്കാൻ കേന്ദ്ര സർക്കാർ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്​. എന്നിരുന്നാലും ചില രാഷ്​ട്രീയ നേതാക്കൾ ഇപ്പോഴും തടവിലാണ്​. സുരക്ഷാ പ്രശ്​ങ്ങൾ ഉണ്ടെങ്കിലും അ​വശേഷിക്കുന്ന നിയന്ത്രണങ്ങൾ സാവധാനം നീക്കണമെന്നും യൂറോപ്യൻ യൂണിയ​​െൻറ വിദേശകാര്യ, സുരക്ഷാനയ വിഭാഗം വക്​താവ്​ വിർജിനി ബട്ടുഹ​െൻറിക്​സൺ പറഞ്ഞു.

യൂറോപ്യൻ യൂണിയൻ പ്രതിനിധികൾക്കൊപ്പം ജർമനി, പോളണ്ട്​, കനഡ, ​ഫ്രാൻസ്​, ന്യൂസിലാൻഡ്​, മെക്​സിക്കോ, ആസ്​ട്രിയ, അഫ്​ഗാനിസ്​താൻ, ഉസ്​ബെകിസ്​താൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രതി​നിധികളും സന്ദർശന സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Important To Lift Restrictions Swiftly": EU Spokesperson After Kashmir Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.