കെജ്​രിവാളിന്​ തിരിച്ചടി; മാനനഷ്ടക്കേസിനെതിരായ ഹരജി കോടതി തള്ളി

ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി നൽകിയ മാനനഷ്​ടക്കേസിലെ തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി.

1999 മുതൽ 2013വരെ ഡൽഹി ക്രിക്കറ്റ്​ അസോസിയേഷനിൽ പ്രസിഡൻറ്​ സ്ഥാനം വഹിച്ചിരുന്ന ജയ്റ്റ്ലി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നായിരുന്നു കെജ്​രിവാളി​െൻറ ആരോപണം.

കെജ്​രിവാളി​െൻറ ആരോപണം നിഷേധിച്ച അരുൺ ജയ്​റ്റ്​ലി ഡൽഹി മുഖ്യമന്ത്രിക്ക്​ പുറമെ ആം ആദ്​മി നേതാക്കളായ അശുതോഷ്, കുമാർ വിശ്വാസ്, സഞ്​ജയ്​സിങ്, രാഘവ്​ഛദ്ദ, ദീപക്​ ബാജ്പെയ്​എന്നിവർക്കെതിരെ 10 കോടി രൂപ ആവശ്യപ്പെട്ട്​ കഴിഞ്ഞ കഴിഞ്ഞ വർഷമാണ്​ സിവിൽ- ക്രിമിനൽ കേസുകൾ ഫയൽ ചെയ്​തത്​.

 

Tags:    
News Summary - Image for the news result Delhi HC dismisses Kejriwal's plea to stay proceedings in defamation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.