റോഹിങ്ക്യൻ അഭയാർഥികൾ രാജ്യസുരക്ഷക്ക്​ ഭീഷണി; ലോക്​സഭയിൽ നിലപാട്​ ആവർത്തിച്ച്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: അനധികൃതമായി രാജ്യത്തേക്ക്​ കുടിയേറിയ റോഹിങ്ക്യൻ അഭയാർഥികൾ രാജ്യസുരക്ഷക്ക്​ ഭീഷണിയാണെന്ന്​ കേന്ദ്ര സർക്കാർ ലോക്​സഭയിൽ. ബി.എസ്​.പി അംഗം റിഥേഷ്​ പാണ്ഡേയുടെ ചോദ്യത്തിന്​ മറുപടിയായി കേന്ദ്ര മന്ത്രി നിത്യാനന്ദ റായ്​ ആണ്​ വിവരം സഭയെ അറിയിച്ചത്​.

''റോഹിങ്ക്യക്കാർ അടക്കമുള്ള അനധികൃത കുടിയേറ്റക്കാർ രാജ്യ സുരക്ഷക്ക്​ ഭീഷണിയാണ്​. ഏതാനും റോഹിങ്ക്യൻ കുടിയേറ്റക്കാർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന റിപ്പോർട്ട്​ ലഭിച്ചിട്ടുണ്ട്​. അഭയാർഥികളെക്കുറിച്ചുള്ള 1951ലെ യു.എൻ ആക്​ടിൽ ഇന്ത്യ ഒപ്പുവെച്ചിട്ടില്ല'' -റായ്​ പറഞ്ഞു.

ഇന്ത്യയിലേക്ക്​ മതിയായ യാത്ര രേഖകൾ ഇല്ലാതെ വരുന്നവരും യാത്ര രേഖകളുടെ കാലാവധി തീർന്നിട്ടും രാജ്യത്ത്​ തങ്ങുന്നവരും അനധികൃത കുടിയേറ്റക്കാരാണ്​. ഇവരെ നിയപരമായിത്തന്നെ നേരിടും '-മന്ത്രി പറഞ്ഞു.

​േ​നരത്തേ റോഹിങ്ക്യൻ മുസ്ലിംകളെ ഇന്ത്യയിൽ തുടരാൻ അനുവദിക്കി​ല്ലെന്ന്​ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്​മൂലം നൽകിയിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരസംഘങ്ങൾ അവരെ ഉപയോഗിച്ച്​ പ്രശ്​നമുണ്ടാക്കാൻ ശ്രമിച്ചേക്കാമെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ പറഞ്ഞിരുന്നു. നിയമപരമായി റോഹിങ്ക്യകൻ അഭയാർഥികളെ പുറത്താക്കാൻ ഇന്ത്യക്ക്​ കഴിയി​ല്ലെന്ന്​ യു.എൻ നിർദേശിച്ചിരുന്നു.

Tags:    
News Summary - Illegal Rohingya migrants pose threat to national security: Modi government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.