Posted On
date_range Updated On
date_range കോവിഡ് 19; ഡൽഹി ഐ.ഐ.ടി വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിയാൻ നിർദേശം
ന്യൂഡൽഹി: ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിയാൻ നിർദ േശം നൽകി. മാർച്ച് 15നകം ഒഴിയാനാണ് അധികൃതർ നിർദേശം നൽകിയത്. ഡൽഹിയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.
നളന്ദ, ഐ.പി അപാർട്ട്മെൻറ്സ്, കട്വാരിയ സാരാ, ജിയ സാരായ് എന്നീ ഓഫ് കാമ്പസ് ഹോസ്റ്റലുകൾക്കും നിർദേശം ബാധകമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാമ്പസുകളിലെ ക്ലാസുകൾ ഒഴിവാക്കിയിരുന്നു. മാർച്ച് 31ന് ശേഷമായിരിക്കും ക്ലാസുകൾ ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.