ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ വന്ദേമാതരം നിർബന്ധമായും ചൊല്ലണമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ദേശീയഗീതമായ വന്ദേമാതരവും ദേശീയഗാനമായ ജനഗണമനയും നിർബന്ധമായും ചൊല്ലിയിരിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. റിപ്പബ്ലിക് ദിനമായ ജനുവരി 26, സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 എന്നീ സുപ്രധാന ദിനങ്ങളെ രാജ്യം മുഴുവൻ ഒരുപോലെ ആദരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താ ഏജൻസിയായ എ എൻ ഐ യാണ് ഇത് റിപ്പോർട്ട് ചെയ്തത്.

ബംഗാളിലെ എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികൾ വന്ദേമാതരം ആലപിക്കുന്നത് ഇതിനകം തന്നെ സുവേന്ദു അധികാരി നിർബന്ധമാക്കിയിട്ടുണ്ട്. ഇത് ഭാരതീയ സംസ്കാരത്തിന്‍റെയും സനാതന സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യ എന്നും ഹിന്ദുസ്ഥാൻ എന്നും അറിയപ്പെടുന്ന ഈ മഹത്തായ രാജ്യം ഒരിക്കലും മറ്റാരുടെയും കൈകളിലേക്ക് പോകാൻ അനുവദിക്കില്ലെന്നും, ദേശീയതയും സാംസ്കാരിക പാരമ്പര്യവും ജനങ്ങൾ ശക്തമായി ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം എ എൻ ഐ യോട് പറഞ്ഞു. അതേ സമയം, ബംഗാളിൽ ധ്രുവീകരണത്തിനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഈ പ്രസ്താവനയ്ക്കെതിരെ ഇതിനകം രംഗത്തുവന്നിട്ടുണ്ട്.

Tags:    
News Summary - Chanting Vande Mataram is mandatory to live in this country': Bengal CM Suvendu Adhikari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.