Posted On
date_range Updated On
date_range യുദ്ധമുണ്ടായാൽ ഇന്ത്യ ജയിക്കും -രാജ്നാഥ് സിങ്
ജമ്മു: 1947ന് ശേഷം എല്ലാ യുദ്ധങ്ങളിലും ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയെന്നും എന്നിട്ടും അവർ ഇന്ത്യക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഏതെങ്കിലും വിദേശശക്തി തങ്ങൾക്കെതിരെ യുദ്ധമുണ്ടാക്കിയാൽ നമ്മൾ ജയിക്കും.
പാക് അധീന ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കാർഗിൽ യുദ്ധം ജയിച്ചതിന്റെ ഭാഗമായി ജമ്മുവിൽ നടത്തിയ 'കാർഗിൽ വിജയ് ദിവസി'ൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.