'സ്വയംഭരണാധികാരം അവകാശപ്പെടുന്നവർ രാജ്യദ്രോഹികളെങ്കിൽ തങ്ങൾ അതു തന്നെ'

ശ്രീനഗർ: ഇന്ത്യൻ ഭരണഘടനക്ക് കീഴിൽ സ്വയംഭരണാധികാരം വേണമെന്ന് ആവശ്യപ്പെടുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുകയാണെങ്കിൽ തങ്ങൾ രാജ്യദ്രോഹികളെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷൽ കോൺഫ്രൻസ് പ്രസിഡന്‍റുമായ ഉമർ അബ്ദുല്ല. 

കഴിഞ്ഞ ദിവസം പി. ചിദംബരം കശ്മീരിന് സ്വയംഭരണാധികാരം നൽകണമെന്ന് പറഞ്ഞിരുന്നു. എന്നാൽ, കേന്ദ്രമന്ത്രിമാരടക്കമുള്ളവർ ഇതിനെ എതിർത്ത് രംഗത്തെത്തുകയും അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി മുദ്രകുത്തുകയുമായിരുന്നുവെന്നും ഉമർ കൂട്ടിച്ചേർത്തു.

കശ്മീരിന്‍റെ സ്വയംഭരണാധികാര വിഷയത്തിൽ പാർട്ടി പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായരുന്നു ഉമർ അബ്ദുല്ല. കേന്ദ്രം ചർച്ചകളുമായി മുന്നോട്ട് പോയാൽ മാത്രമേ കശ്മീരിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകൂവെന്നും ഉമർ അബ്ദുല്ല ചൂണ്ടിക്കാട്ടി. സ്വയംഭരണാധികാരവും ആർട്ടിക്കിൾ 370 എന്നിവ നടപ്പാക്കാൻ തങ്ങൾ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മു​ൻ കേ​ന്ദ്ര ഇ​ൻ​റ​ലി​ജ​ൻ​സ്​ മേ​ധാ​വി ദി​നേ​ശ്വ​ർ ശ​ർ​മ​യെ കശ്മീരിന്‍റെ പ്ര​ശ്​​ന​ പ​രി​ഹാ​ര​ത്തി​നാ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്താ​നും റി​പ്പോ​ർ​ട്ട്​ സം​സ്​​ഥാ​ന​-കേ​ന്ദ്ര സ​ർ​ക്കാ​റു​ക​ൾ​ക്ക്​ സ​മ​ർ​പ്പി​ക്കാ​നു​ം നിയോഗിച്ചതിനിടെയാണ് സ്വയംഭരണാധികാരത്തിൽ വീണ്ടും ചർച്ചകൾ തുടങ്ങിയത്. 

Tags:    
News Summary - If Seeking Autonomy is Anti-national, Call Me Anti-national Omar Abdullah-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.