സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ ഭാരത്​ ജോഡോ യാത്ര തടയുമെന്ന്

ജയ്പുർ: സച്ചിൻ പൈലറ്റിനെ രാജസ്ഥാനിൽ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ എത്തിയാൽ നിസ്സഹകരിക്കുമെന്ന് ഗുർജർ സമുദായ നേതാവ് വിജയ്സിങ് ബെയ്ൻസ്ല. സമുദായവുമായി ബന്ധപ്പെട്ട് തീർപ്പാകാതെ കിടക്കുന്ന മറ്റ് വിഷയങ്ങളിൽ പാർട്ടി അനുഭാവപൂർണമായ സമീപനം സ്വീകരിച്ചില്ലെങ്കിൽ ജോഡോ യാത്ര തടസ്സപ്പെടുത്തണമെന്ന് ഗുർജർ അരാക്ഷൻ സൻഗ്രഹ് സമിതി നേതാക്കളോട് അദ്ദേഹം പറഞ്ഞു.

'നിലവിലെ സർക്കാർ സംസ്ഥാനത്ത് നാലു വർഷം പൂർത്തിയാക്കുകയാണ്. ബാക്കി ഒരു വർഷം മുഖ്യമന്ത്രി സ്ഥാനം സച്ചിൻ പൈലറ്റിന് നൽകാൻ രാഹുൽ ഗാന്ധി തയാറായാൽ അദ്ദേഹത്തിന്‍റെ യാത്രക്ക് സ്വാഗതമോതും. അല്ലെങ്കിൽ എതിർക്കും. ഗുർജർ സമുദായംഗമാണ് സച്ചിൻ പൈലറ്റ്.

2018ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഗുർജർ സമുദായംഗം മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസിന് വോട്ടു ചെയ്തത്. സച്ചിൻ എം.എൽ.എ ആയെങ്കിലും മുഖ്യമന്ത്രി ആക്കിയില്ല. ഞങ്ങൾക്ക് ഗുർജർ സമുദായത്തിൽനിന്നുള്ള ഒരു മുഖ്യമന്ത്രിയെ വേണം.

രാഹുൽ രാജസ്ഥാനിൽ എത്തുമ്പോൾ ഒന്നുകിൽ ഒരു മുഖ്യമന്ത്രിയെ നൽകുക. അല്ലെങ്കിൽ ഗുർജറുകളോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബർ മൂന്നിന് രാജസ്ഥാനിൽ എത്തുന്ന യാത്ര തടസ്സപ്പെടുത്തുമെന്ന് രണ്ടാം തവണയാണ് ഇദ്ദേഹം ഭീഷണിയുയർത്തുന്നത്.

Tags:    
News Summary - If Sachin Pilot is not made the Chief Minister, Bharat Jodo Yatra will be stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.