കൂടുതൽ വൈൻ നൽകിയില്ല; എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ രോഷപ്രകടനം

മുംബൈ: കുടുതൽ വൈൻ ആവശ്യപ്പെട്ടിട്ട്​ നൽകാതായതോടെ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരി തട്ടിക്കയറി. ​െഎറിഷ്​ യുവതിയാണ്​ മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ട്​ മദ്യലഹരിയിൽ വിമാനത്തിലെ ജീവനക്കാർക്കു നേരെ രോഷപ്രകടനം നടത്തിയത്​. ലണ്ടനിൽ നിന്ന്​ മുംബൈയിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞ ശനിയാഴ്​ചയായിരുന്നു സംഭവം.

യുവതി കയർത്തു സംസാരിക്കുന്നതി​​​െൻറ ദൃശ്യം​ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലാരോ പകർത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ​ പ്രചരിക്കുന്നുണ്ട്​. താൻ അന്താരാഷ്​ട്ര ക്രിമിനൽ അഭിഭാഷകയാണെന്നും റോഹിങ്ക്യകൾക്കു വേണ്ടിയും ഏഷ്യക്കാർക്കു വേണ്ടിയും പ്രതിഫലമില്ലാതെ ജോലി ചെയ്യുന്നവളാണെന്നും അവകാശപ്പെട്ട്​ കയർത്തു സംസാരിക്കുന്നതിനിടെ പലവട്ടം അശ്ലീല പദങ്ങൾ ഉപയോഗിച്ചു​െകാണ്ടിരിക്കുകയും ​െചയ്യുന്നുണ്ടായിരുന്നു.

എയർ ഇന്ത്യയെ ബഹിഷ്​കരിക്കണമെന്ന്​ താൻ ആളുകളോട്​ ആവശ്യപ്പെടുമെന്നും അവർ പറയുന്നുണ്ട്​. എന്നാൽ വിമാനത്തിലെ ജീവനക്കാർ ശാന്തമായാണ്​ അവരോട്​ പ്രതികരിച്ചത്​. യുവതി കൂടിയ അളവിൽ മദ്യപിച്ചിരുന്നെന്നും അതിനാലാണ്​ വീണ്ടും വൈൻ നൽകാൻ തയ്യാറാവാതിരുന്നതെന്നും വിമാനത്തി​െല ജീവനക്കാർ വ്യക്തമാക്കി.

Tags:    
News Summary - If I say boycott Air India, done’: Irish woman abuses crew over wine -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.