ഇലക്ഷൻ റാലിയിൽ കുട്ടികളെ അണിനിരത്തിയാൽ പിടി വീഴും


ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പോസ്റ്ററുകളും ലഘുലേഖകളും മുദ്രാവാക്യങ്ങളും ഉൾപ്പെടെയുള്ള പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന്തെരഞ്ഞെടുപ്പ്കമ്മീഷൻ. തിങ്കളാഴ്ചയാണ് കമീഷൻ ഇതു സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകിയത്. രാഷ്ട്രീയ നേതാക്കളും സ്ഥാനാർത്ഥികളും കുട്ടികളുടെ കൈകളിൽ പിടിക്കുക, വാഹനത്തിൽ കൊണ്ടുപോകുക, റാലികളിൽ അണി നിരത്തുക തുടങ്ങി ഒരു തരത്തിലും പ്രചാരണ പ്രവർത്തനങ്ങൾക്ക് അവരെ ഉപയോഗിക്കരുതെന്ന്തെരഞ്ഞെടുപ്പ്കമീഷൻ അറിയിച്ചു.

കവിത, പാട്ടുകൾ, രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർത്ഥിയുടെയോ ചിഹ്നങ്ങളുടെ പ്രദർശനം എന്നിവയുൾപ്പെടെ ഏത് വിധത്തിലുള്ള രാഷ്ട്രീയ പ്രചാരണത്തിനും കുട്ടികളെ ഉപയോഗിക്കുന്നതിന് നിരോധനമുണ്ടെന്ന് ഇലക്ഷൻ കമീഷൻ പ്രസ്താവനയിൽ പറഞ്ഞു. വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ സജീവ പങ്കാളികളാകാൻ രാഷ്ട്രീയ പാർട്ടികേളാട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അഭ്യർഥിച്ചു.


Tags:    
News Summary - If children are mobilized in the election rally, the grip will fall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.