യു.പിയിൽ വീണ്ടും വാക്​സിൻ രാഷ്​ട്രീയം; ബി.എസ്​.പി അധികാരത്തിലെത്തിയാൽ വാക്​സിൻ സൗജന്യമായി നൽകും

ലഖ്​നോ: നിയമസഭ ​െതരഞ്ഞെടുപ്പിന്​ ഒരു വർഷം മാത്രം ബാക്കിനിൽക്കേ ഉത്തർ പ്രദേശിൽ സജീവമായി വാക്​സിൻ രാഷ്​ട്രീയം. അടുത്ത വർഷം ബഹുജൻ സമാജ്​​ പാർട്ടി അധികാരത്തിലെത്തിയാൽ എല്ലാവർക്കും സൗജന്യമായി വാക്​സിൻ നൽകുമെന്ന്​ ബി.എസ്​.പി അധ്യക്ഷ മായാവതി പറഞ്ഞു.

'ഉത്തർപ്രദേശിൽ ബി.എസ്​.പി അടുത്ത വർഷം സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, എല്ലാവർക്കും സൗജന്യമായി കോവിഡ്​ 19 വാക്​സിൻ ലഭ്യമാക്കും' -മായാവതി പറഞ്ഞു.

ജനുവരി 16 മുതൽ വാക്​സിൻ വിതരണം ആരംഭിക്കുന്നതിനെ സ്വാഗതം ചെയ്​ത മായാവതി കേന്ദ്രവും സംസ്​ഥാന സർക്കാറും കോവിഡ്​ വാക്​സിൻ സൗജന്യമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

കോവിഡ്​ വാക്​സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അതോടെ​ാ​പ്പം കേന്ദ്ര, സംസ്​ഥാന സർകാറുകൾ​ എല്ലാവർക്കും സൗജന്യമായി വാക്​സിൻ ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്നു -മായാവതി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.