എക്​സ്​പ്രസ് വേ റൺവേ ആയി: യുദ്ധവിമാനങ്ങൾ പറന്നിറങ്ങി

ലഖ്​നോ: ഉത്തർപ്രദേശ്​ ഉന്നാവോയിലെ ലഖ്​നോ–ആഗ്ര എക്​സ്​പ്രസ്​ വേയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പറന്നിറങ്ങി. സൈനികാഭ്യാസത്തി​​​​െൻറ ഭാഗമായി 16 യുദ്ധവിമാനങ്ങളാണ്​ എക്​സ്​പ്രസ്​ വേയിൽ ലാൻഡ്​ ചെയ്​തത്. വ്യോമസേനയുടെ സി–130 ‘സൂപ്പർ ഹെർകുലീസ്​’ വിമാനമാണ്​  ആദ്യം ഹൈവേയിൽ സുരക്ഷിത ലാൻഡിങ്​ നടത്തിയത്​. 900 കോടി വിലമതിക്കുന്ന ട്രാൻസ്​പോർട്ട്​ കരിയർ വിമാനമാണ്​ സൂപ്പർ ഹെർകുലീസ്​. 

ജഗ്വാർ, മിറാജ്​ 2000, സുഖോയ്​ 30 എന്നീ ശ്രേണിയിൽപെട്ട യുദ്ധവിമാനങ്ങളാണ്​ സൈനികാഭ്യാസത്തിൽ പ​െങ്കടുത്തത്​. അടിയന്തരഘട്ടങ്ങളിൽ എയർബേസിൽ അല്ലാതെ വിമാനങ്ങൾ ഇറക്കുന്നതിനുള്ള പരിശീലനത്തി​​​​െൻറ ഭാഗമായാണ്​ എക്​സ്​പ്രസ്​ ഹൈവേയിൽ വ്യോമസേന പ്രകടനം നടന്നത്​. 

ഉച്ചക്ക്​ രണ്ടു മണിവരെ എക്​സ്​പ്രസ്​ ഹൈവേ അടച്ചിട്ടിരിക്കയാണ്​. വ്യോമസേനാഭ്യാസത്തിന്​ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തിങ്കളാഴ്​ച മുതൽ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. 

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്​സ്​പ്രസ്​ വേയാണ്​ ഇത്​. 2016 ലാണ്​ 302  കിലോമീറ്റർ നീളമുള്ള ആറുവരി പാത നാടിന്​ സമർപ്പിച്ചത്​. ഹൈവേയുടെ ഉദ്​ഘാടനത്തി​​​​െൻറ ഭാഗമായും വ്യോമസേന വിമാനം ഇവിടെ ഇറക്കിയിരുന്നു. രണ്ടു വർഷം കൊണ്ട്​ പണിപൂർത്തിയാക്കിയ എക്​സ്​പ്രസ്​ വേ അഖിലേഷ്​ യാദവ്​ സർക്കാറി​​​​െൻറ അഭിമാന പദ്ധതിയായിരുന്നു.

Tags:    
News Summary - IAF planes carry out emergency landing drill on Lucknow-Agra Expressway– India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.