പൈലറ്റിനെ കാണാതായത് സ്ഥിരീകരിച്ച് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താന് തിരിച്ചടി നൽകുന്നതിനിടെ പൈലറ്റിനെ കാണാതായെന്ന വിവരം സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ വ ക്താവ് രവീഷ് കുമാർ, എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ എന്നിവർ ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

ഒരു പ ാകിസ്താൻ യുദ്ധ വിമാനം ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനിടെ ഇന്ത്യക്ക് ഒരു മിഗ് 21 വിമാനവും പൈലറ്റിനെയും നഷ്ടപ്പെട്ടു. പൈലറ്റ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന് പാകിസ്താൻ അവകാശപ്പെടുന്നുണ്ടെന്നും തങ്ങൾ വസ്തുതകളുടെ നിജസ്ഥിതി പരിശോധിച്ചു വരികയാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

കൂടുതൽ വിശദാംശങ്ങൾ പറയാൻ ഇരുവരും തയ്യാറായില്ല. രണ്ട് ഇന്ത്യൻ പൈലറ്റുമാരെ സൈന്യം പിടികൂടിയെന്നും അവരിൽ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും പാകിസ്താൻ അവകാശപ്പെടുന്നുണ്ട്.ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർമനെ പിടികൂടിയെന്നാണ് പാകിസ്താൻ അവകാശപ്പെട്ടത്.

Tags:    
News Summary - IAF Pilot Missing After MiG-21 Crash- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.