കോയമ്പത്തൂർ: നീലഗിരി ജില്ലയിലെ ദുരന്തബാധിത പ്രദേശമായ അവലാഞ്ചിയിൽ കുടുങ്ങിയ ഏ ഴു പേരെ എയർഫോഴ്സ് ഹെലികോപ്റ്ററിൽ കയറ്റി കോയമ്പത്തൂരിലെ ക്യാമ്പിലെത്തിച്ചു. രണ്ട് കൈക്കുഞ്ഞുങ്ങളും ഇതിലുൾപ്പെടും. കോയമ്പത്തൂർ ജില്ലയിലെ സൂലൂരിലുള്ള എയർബേസിലെ എയർഫോഴ്സ് ഹെലികോപ്റ്ററാണ് രണ്ട് ദിവസമായി രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്.
റെക്കോഡ് മഴ പെയ്ത അവലാഞ്ചിയിലേക്കുള്ള റോഡുകൾ ഉരുൾപൊട്ടലിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിരുന്നു. ഇതുമൂലം പ്രദേശം ഒറ്റപ്പെട്ടു. ഇവിടെ വസിക്കുന്ന ജനങ്ങളെ പുറംദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനാണ് ഹെലികോപ്റ്ററിെൻറ സേവനം ജില്ല ഭരണകൂടം ലഭ്യമാക്കിയത്. എന്നാൽ ഭൂരിഭാഗം പ്രദേശവാസികളും ഹെലികോപ്റ്ററിൽ കയറാൻ കൂട്ടാക്കിയില്ല. വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റു നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കിയാൽ മതിയെന്നായിരുന്നു ഇവരുടെ നിലപാട്. മഴക്കെടുതികൾക്കിടെ ആറു പേരാണ് മരിച്ചത്.
ഇത്തലാർ വിനോഭാജി നഗർ ചിന്നൻ (70), ഉൗട്ടി കുരുത്തുക്കുളി വിമല (40), സുശീല (38), നടുവട്ടം ഇന്ദിരാനഗർ അമുത (40), മകൾ ഭാവന (11), മലയാളിയായ പാലക്കാട് തിരുനെല്ലായ വെണ്ണക്കര ആലക്കൽ വേലായുധൻ-രുഗ്മണി ദമ്പതികളുടെ മകൻ സജീവ് (30) എന്നിവരാണ് മരിച്ചത്. മഴ കുറഞ്ഞതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.