ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന രാഹുലിന്‍റെ പ്രസ്താവന കേട്ട് ഞെട്ടിയെന്ന് മോദി

പുതുച്ചേരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിലെത്തിയാൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്നപ്രസ്താവന കേട്ടാണ് ഞെട്ടിയത്. 2019ൽ തന്നെ സർക്കാർ അത്തരത്തിലൊരു മന്ത്രാലയത്തിന് രൂപം നൽകിയിട്ടുണ്ട്. അത്തരത്തിൽ ഒരു മന്ത്രാലയം നിലവിലുള്ളത് അദ്ദേഹത്തിന് അറിയില്ലെന്ന വിവരം തന്നെ ഞെട്ടിച്ചുവെന്നും പുതുച്ചേരിയിൽ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

'ഫിഷറീസ് മന്ത്രാലയം ആരംഭിക്കുമെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു കേട്ട് ഞാൻ ശരിക്കും സ്തബ്ധനായി. അങ്ങനെയൊരു മന്ത്രാലയം നിലവിലുണ്ട്. 2019ലാണ് എൻഡിഎ സർക്കാർ ഫിഷറീസ് മന്ത്രാലയം സ്ഥാപിച്ചത്' - മോദി പറഞ്ഞു.

ബ്രിട്ടീഷ് ഗവൺമെന്റിനോടാണ് മോദി പ്രതിപക്ഷത്തെ ഉപമിച്ചത്. 'വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് കൊളോണിയൽ ഭരണകൂടം ചെയ്തിരുന്നത്. വിഭജിച്ച്, നുണപറഞ്ഞ് ഭരിക്കുക എന്നതാണ് കോൺഗ്രസിന്റെ തന്ത്രം. പ്രദേശങ്ങളെയും സമുദായങ്ങളെയും തമ്മിലടിപ്പിക്കുകയാണ് അവരുടെ നേതാക്കൾ' - പ്രധാനമന്ത്രി ആരോപിച്ചു.

കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കവെയാണ് കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം വേണമെന്ന് രാഹുൽ പറഞ്ഞിരുന്നത്. അങ്ങനെയൊരു മന്ത്രാലയം ഉണ്ടെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ഗിരിരാജ് സിങ് അപ്പോൾത്തന്നെ മറുപടി നൽകിയിരുന്നു. 

Tags:    
News Summary - I Was Shocked says PM about Rahul Gandhi 's Fisheries Ministry Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.