ബി.ജെ.പിക്കൊപ്പം പോകേണ്ടതിന്റെ ആവശ്യകത ഉദ്ധവിനെ ബോധ്യപ്പെടുത്താൻ നിരവധി തവണ ശ്രമിച്ചു -ഷിൻഡെ

മുംബൈ: ബി.ജെ.പി​യോടൊപ്പം പോകേണ്ടതിന്റെ ആവശ്യകത ഉദ്ധവ് താക്കറെയെ ബോധ്യപ്പെടുത്താൻ താൻ നിരവധി തവണ ശ്രമിച്ചിരുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോൺ​​ക്ലേവിൽ സംസാരിക്കുമ്പോഴാണ് ഷിൻഡെയുടെ പരാമർശം.

എന്താണ് സംഭവിച്ചത്. എങ്ങനെയാണ് സംഭവിച്ചത് എന്നത് എല്ലാവർക്കും അറിയാം. ഇത് തനിക്കുണ്ടായ ഒരു നേട്ടമല്ല. മുഖ്യമന്ത്രി സ്ഥാനത്തിനായല്ല താൻ ഇത്തരം കാര്യങ്ങൾ ചെയ്തതെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾ ബി.ജെ.പിക്കൊപ്പമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പി-ശിവസേന സർക്കാർ രൂപീകരിക്കണമെന്നായിരുന്നു ജനഹിതം. എന്നാൽ, ജനഹിതത്തിനെതിരായാണ് 2020ൽ മഹാരാഷ്ട്ര വികാസ് അഘാഡി സർക്കാർ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനെതിരെ എം.എൽ.എമാരിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

എം.എൽ.എമാരെ തെരഞ്ഞെടുത്തത് അവരുടെ മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടത്താനാണ്. എന്നാൽ, അവർക്ക് അതിന് സാധിച്ചില്ല. ശിവസേന എം.എൽ.എമാർക്ക് ജനങ്ങൾക്ക് മുമ്പിൽവെച്ച വാഗ്ദാനങ്ങൾ പാലിക്കാനായില്ല. ഞങ്ങളുടെ പ്രവർത്തകർക്ക് സ്വന്തം ഭരണത്തിൽ പോലും നീതി കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാവികാസ് അഘാഡി സർക്കാർ വീണതി​നെ തുടർന്നാണ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ മഹാരാാഷ്ട്രയിൽ അധികാരത്തിലെത്തിയത്. നേരത്തെ ബി.ജെ.പിക്കൊപ്പം മത്സരിച്ച ശിവസേന പിന്നീട് എൻ.സി.പി, കോൺഗ്രസ് പാർട്ടികളുമായി ചേർന്ന് സർക്കാർ രുപീകരിക്കുകയായിരുന്നു.

Tags:    
News Summary - I tried to convince Uddhav Thackeray to go with BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.