എൽ.ഡി.എഫ്​ സർക്കാരിൽ വിശ്വാസമർപ്പിച്ചതിന്​ കേരളത്തിലെ ജനങ്ങൾക്ക്​ നന്ദി: സീതാറാം യെച്ചൂരി

ന്യൂഡൽഹി: പിണറായി വിജയ​െൻറ നേതൃത്വത്തിലുള്ള സി.പി.എം സർക്കാർ കേരളത്തിൽ വീണ്ടും അധികാരത്തിലേറാൻ പോകവേ, കേരളത്തിലെ ജനങ്ങളോട്​ നന്ദിയറിയിച്ച്​ പാർട്ടിയുടെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ന്​ പുറത്തുവിട്ട ഒരു വിഡിയോ സന്ദേശത്തിലൂടെയാണ് സി.പി.എമ്മിൽ വിശ്വാസമർപ്പിച്ചതിന്​​ കേരളത്തിലെ വോട്ടർമാരോട്​ അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തിയത്​. കേരളത്തിലെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഇടതുപക്ഷ സർക്കാർ തുടർന്നും പരിഹരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'ജനങ്ങൾ നേരിട്ട എല്ലാ വെല്ലുവിളികളെയും കോവിഡ്​ മഹാമാരിയെയും മുൻപത്തെ എൽ.ഡി.എഫ്​ സർക്കാർ നേരിട്ട രീതിയിൽ അഭൂതപൂർവമായ രീതിയിൽ വിശ്വാസം പ്രകടിപ്പിച്ചതിന്​ കേരളത്തിലെ ജനങ്ങളോട്​ നന്ദിയറിയിക്കുന്നു'. -അദ്ദേഹം പറഞ്ഞു.

രാജ്യവും സംസ്ഥാനവും ഇപ്പോൾ ഇരട്ട അപകടങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു - മഹാമാരിയെ തുടർന്ന്​ ഉണ്ടാകുന്ന ഉപജീവന പ്രശ്‌നങ്ങൾ, ഭരണഘടനാപരവും മതേതരവുമായ റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ പ്രതിരോധവും സംരക്ഷണവുമാണ്​ അവയെന്നും യെച്ചൂരി വ്യക്​തമാക്കി. സി.പി.എമ്മി​െൻറ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ അതിൽ കൃത്യമായ പങ്കുവഹിക്കുമെന്നും കേരളത്തിലെ ജനങ്ങൾ എല്ലായ്പ്പോഴും ഒന്നായി നിലകൊണ്ട്​, കൂടുതൽ ശക്തമായ രീതിയിൽ അത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന്​ പ്രതീക്ഷിക്കുന്നതായും അദ്ദേഹം .

പിണറായി വിജയന്​ ഒരു റെക്കോർഡ്​ കൂടി ഇന്ന്​ കേരളത്തിലെ ജനങ്ങൾ സമ്മാനിച്ചിരിക്കുകയാണ്​. 1970ന്​ ശേഷം ആദ്യമായാണ്​ കേരളത്തിലെ ജനങ്ങൾ ഒരു മുഖ്യമന്ത്രിയെയോ പാർട്ടിയോ വീണ്ടും അധികാരത്തിലേറാൻ അനുവദിക്കുന്നത്​. 

Tags:    
News Summary - I thank people of Kerala for showing faith in LDF govt says Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.