ആദായ നികുതി റെയ്​ഡിൽ പിടിച്ചെടുത്തത്​​ 29 കോടി

ബംഗളുരു: കർണാടകയിലെയും തമിഴ്​നാട്ടിലെയും വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ആദായ നികുതി റെയ്​ഡിൽ ഏകദേശം 30 കോടി രൂപയും കോടികൾ വിലമതിക്കുന്ന സ്വർണവും പിടിച്ചെടുത്തു. കർണാടകയിലെ ചിത്രദുർഗയിലും  ഹുബ്ലിയിലും നടത്തിയ  റെയ്​ഡിൽ 5.7 കോടി രൂപയും 32 കിലോ സ്വർണക്കട്ടിയും പിടികൂടിയത്​. ഹവാല ഇടപാടുകാരനിൽ നിന്നാണ്​ ഇത്രയും സ്വർണവും പണവും പിടിച്ചെടുത്തത്​. ഇതിൽ 90 ലക്ഷത്തി​െൻറ പഴയനോട്ടും 2000 രൂപയുടെ പുതിയ നോട്ടുകളും ഉൾ​പ്പെടുന്നു​.

ചെന്നൈയിൽ മൂന്ന്​ ദിവസമായി തുടരുന്ന ആദായ നികുതി റെയ്​ഡിൽ മൂന്ന്​ പേരിൽ നിന്നായി 24 കോടിയും ഇന്ന്​ പിടിച്ചെടുത്തു. വെള്ളൂർ സ്വദേശികളായ പ്രേം, ശ്രീനിവാസലു, ശേഖർ റെഡ്ഡി എന്നിവരിൽ നിന്നാണ്​ പണം പിടിച്ചെടുത്തത്​. ഇതിൽ 2000 രൂപ നോട്ടും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത്​ ഇവർക്ക്​ ലഭി​ച്ചതെങ്ങനെയെന്ന്​ ​അ​ന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുതിർന്ന ഉദ്യോഗസ്​ഥൻ പറഞ്ഞു.

​​

 

 

 

 

 

Tags:    
News Summary - I-T dept seizes 5.7 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.