എനിക്ക്​ രാഷ്ട്രീയ ഇച്ഛാശക്തി നഷ്​ടപ്പെട്ടിട്ടില്ല –മോദി

ന്യൂഡൽഹി: തനിക്ക് രാഷ്ട്രീയ ഇച്ഛാശക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി വിജയ് ഭവനിൽ 11ാമത് സിവിൽ സർവീസ് ദിനത്തിൽ ഉദ്യോഗസ്ഥരോട് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. 

ഉദ്യോഗസഥർ അവരുടെ മാനസികാവസ്ഥയും ജോലിചെയ്യുന്ന രീതിയിലും മാറ്റം വരുത്തി മികച്ച പ്രവർത്തന ശീലം രൂപപ്പെടുത്തണം. ഉദ്യോഗസ്ഥരുടെ വാക്കുകൾക്ക് ഉയർന്ന മൂല്യവും അവരുടെ ഒപ്പുകൾക്ക് വലിയ പ്രാധാന്യവുമാണുള്ളത്. 

വർഷങ്ങളായി സ്തംഭനാവസ്ഥയിലായിരുന്ന ഫയലുകളും പ്രോജക്ടുകളും ഇപ്പോൾ 24 മണിക്കൂർ നേരം കൊണ്ട് നേരെയാകുന്നതായി കാണുന്നുണ്ട്.  എല്ലാവർക്കും ഇതിൽ നിന്ന് പാഠമുൾക്കൊള്ളാനാവും. സർക്കാർ വകുപ്പുകൾ പരസ്പരം കോടതിയിൽ പൊരുതുന്നതിനെയും  മോദി വിമർശിച്ചു. ഇതിെൻറ കാരണം ഇൗഗോ പ്രശ്നമാണെന്നും ഇത് നീതിന്യായ വ്യവസ്ഥയെ സ്തംഭിപ്പിക്കലും സമയം കൊല്ലലുമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പഴയ ഉദ്യോഗസ്ഥരുടെ വസ്ത്ര ധാരണ രീതിയെയും ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം സാമൂഹ്യ മാധ്യമങ്ങളില്‍ ചെലവഴിക്കുന്നതിനെയും പ്രധാനമന്ത്രി വിമർശിച്ചു. 

നിയന്താവ് എന്ന രീതിയിൽ നിന്നും കാര്യങ്ങൾ ചെയ്യുന്നയാളിലേക്ക് അവർ മാറേണ്ടതുണ്ട്. ദേശീയ താൽപര്യം വെച്ചുകൊണ്ടായിരിക്കണം ഒരോ കാര്യങ്ങളിലും തീരുമാനമെടുക്കേണ്ടത്. മാറ്റം കൊണ്ടുവരുന്നതിന് കൂട്ടായ പരിശ്രമം വേണം.  താൽകാലികമായതോ ഒരു പ്രത്യേക മേഖലക്ക് മാത്രം ഗുണപരമായതോ ആയ തീരുമാനങ്ങളെടുക്കരുത്. കാലാനുസൃതമായി സ്വയം മാറേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


 

News Summary - I Do Not Lack Political Will,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.