'ഞാൻ പുറംനാട്ടുകാരിയായി, ഗുജറാത്തിൽ നിന്ന് വന്നവർ നാട്ടുകാരായി'; ബി.ജെ.പി പ്രചാരണത്തിന്‍റെ മുനയൊടിച്ച് മമത

കൊൽക്കത്ത: തന്നെ പുറംനാട്ടുകാരിയായി ചിത്രീകരിച്ചുള്ള ബി.ജെ.പി പ്രചാരണങ്ങളെ രൂക്ഷമായി വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങളുടെ ആവേശകരമായ പിന്തുണ ലഭിച്ചതിനാലാണ്​ നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനിച്ചത്. എന്നാൽ, തന്നെ പുറംനാട്ടുകാരിയെന്ന്​ ആക്ഷേപിക്കുകയാണ്​ ചിലർ. അങ്ങനെ പറയുന്നവർക്ക്​ ഗുജറാത്തിൽനിന്ന്​ വന്നവരാണ്​ നാട്ടുകാർ. സ്വന്തം ആത്മാവ്​ വർഗീയകക്ഷികൾക്ക്​ പണയപ്പെടുത്തിയവരാണ്​ ഈ കുപ്രചാരണം നടത്തുന്നതെന്നും അടുത്തിടെ തൃണമൂലിൽനിന്ന്​ ബി.ജെ.പിയിൽ ചേർന്ന സുവേന്ദു അധികാരിയെ പേരെടുത്തു​ പറയാതെ മമത വിമർശിച്ചു.

ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ നന്ദിഗ്രാമിൽ നടന്ന സമരത്തെ ജാതിക്കാർഡ്​ ഇറക്കി അവഹേളിക്കുകയാണ് അവർ​. തന്നെ പുറംനാട്ടുകാരിയെന്ന്​ വിളിച്ചതുകേട്ട്​ ഞെട്ടി. നന്ദിഗ്രാമിനടുത്തുള്ള ബീർഭും ജില്ലയിലാണ്​ താൻ ജനിച്ചുവളർന്നത്​. എന്നെ അങ്ങനെ വിളിച്ചയാളാക​ട്ടെ ഇവിടെ ജനിച്ചതല്ല. ഇപ്പോൾ ഞാൻ പുറത്തും ഗുജറാത്തിൽനിന്ന്​ വന്നവർ ബംഗാളികളുമായി - സുവേന്ദുവിനെ ലക്ഷ്യമാക്കി അവർ പറഞ്ഞു.

അതേസമയം, തന്നെ 'നാടി​‍െൻറ മകൻ' എന്നു വിശേഷിപ്പിച്ചാണ്​ സുവേന്ദു വോട്ട്​ തേടുന്നത്​. നന്ദിഗ്രാമിൽ 70:30 (ഹിന്ദു-മുസ്​ലിം)വിഹിതം പറഞ്ഞാണ്​ ചിലരുടെ പ്രചാരണമെന്ന്​ മമത ആരോപിച്ചു. എന്നാൽ, അവിടെ നടന്ന സമരത്തിൽ എല്ലാവിഭാഗം ജനങ്ങളും ഒരുമിച്ചാണ്​ അണിനിരന്നത്​. ഏപ്രിൽ ഒന്നിന്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ജനങ്ങൾ ഏപ്രിൽ ഫൂളാക്കുമെന്നും മമത പറഞ്ഞു.

2011ൽ നന്ദിഗ്രാമിലെ കുടിയൊഴിപ്പിക്കലിനെതിരെ നടത്തിയ രാജ്യശ്രദ്ധ നേടിയ സമരത്തെ തുടർന്നാണ്​ മമത ബംഗാളിൽ അധികാരത്തിലേറിയത്​. 

Tags:    
News Summary - ‘I am outsider, those coming from Gujarat have become insiders’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.