Posted On
date_range Updated On
date_range മോദിയെ ഒറ്റക്ക് തോൽപിക്കാനാവില്ലെന്ന് അംഗീകരിച്ചതിൽ സന്തോഷം, കോൺഗ്രസിനെ പരിഹസിച്ച് സ്മൃതി ഇറാനി
ന്യൂഡൽഹി: പട്ന പ്രതിപക്ഷ യോഗത്തെയും കോൺഗ്രസിനെയും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒറ്റക്ക് നേരിടാനാകില്ലെന്ന് കോൺഗ്രസ് ഇപ്പോഴെങ്കിലും അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു.
മോദിയെ നേരിടാൻ മറ്റുപാർട്ടികളുടെ പിന്തുണ കോൺഗ്രസിന് ആവശ്യമുണ്ട് എന്നതാണല്ലോ ഇന്നത്തെ പ്രതിപക്ഷയോഗം തെളിയിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.
അതേ സമയം, അടുത്ത നാല് നിയമസഭ തെരഞ്ഞെടുപ്പുകളിലും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി കനത്ത പരാജയം നേരിടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പട്നയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.