കോവിഡ് ഹെൽമറ്റുകളുമായി ഹൈദരാബാദിൽ പൊലീസിന്‍റെ ബോധവത്ക്കരണം

ഹൈദരാബാദ്: ജനങ്ങളെ ബോധവത്ക്കരിക്കാനായി ലോക് ഡൗണിനിടെ കോവിഡ് ആകൃതിയിലുള്ള ഹെൽമെറ്റ് ധരിച്ച് പൊലീസ് പട്രോളിങ് നടത്തുന്നു. കോവിഡിനെക്കുറിച്ച് ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കാനും മുൻകരുതലുകൾ എടുക്കാനും ഉദ്ദേശിച്ചാണ് പരിപാടി.

ലോക്ഡൗൺ ലംഘിച്ചതിന് ഹൈദരാബാദിൽ ദിനംപ്രതി 7000 മുതൽ 8000 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ 6000 മുതൽ 7000 വാഹനങ്ങളാണ് ദിവസവും പിടിച്ചെടുക്കുന്നത്. നഗരത്തിന്‍റെ പല ഇടങ്ങളിലും പട്രോളിങ് നടത്തുമ്പോൾ കോവിഡ് ഹെൽമറ്റുകളാണ് പൊലീസുകാർ അണിയുന്നത്.

ജനങ്ങളുടെ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഫലപ്രദമായി ലോക് ഡൗൺ നടപ്പാക്കാൻ കഴിയൂ. എന്നാൽ 99 ശതമാനം ജനങ്ങളും ലോക് ഡൗൺ നിയമങ്ങൾ അനുസരിക്കുന്നവരാണെന്നും പൊലീസ് പറയുന്നു.

Tags:    
News Summary - Hyderabad Police Wears Covid-Shaped Helmets To Raise Awareness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.