ഹൈദരാബാദ്: കാമുകിക്ക് സന്ദേശം അയക്കുകയും വിളിക്കുകയും ചെയ്ത സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി 22കാരൻ. പെൺകുട്ടിയുടെ മുൻ കാമുകനാണ് കൊല്ലപ്പെട്ട യുവാവെന്ന് പൊലീസ് അറിയിച്ചു. കൊലപ്പെടുത്തിയതിന് പിന്നാലെ യുവാവിന്റെ ഹൃദയം പുറത്തെടുക്കുകയും സ്വകാര്യഭാഗങ്ങൾ വെട്ടിമാറ്റുകയും ചെയ്തു. വിരലുകളും മുറിച്ചുമാറ്റി. ക്രൂരകൃത്യത്തിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു.
കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹം കണ്ടെത്തി പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട നവീനും കേസിലെ പ്രതിയായ ഹരിഹര കൃഷ്ണയും ഒരേ കോളജിലാണ് പഠിച്ചിരുന്നത്. രണ്ട് പേരും ഒരു പെൺകുട്ടിയെ പ്രണയിക്കുകയായിരുന്നു. ഒടുവിൽ പെൺകുട്ടി നവീനുമായി പ്രണയത്തിലായി. എന്നാൽ, ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഇരുവരും വേർപിരിഞ്ഞതിന് ശേഷം ഹരിഹര കൃഷ്ണയുമായി പെൺകുട്ടി പ്രണയത്തിലായി.
എന്നാൽ, പെൺകുട്ടിയുമായി വേർപിരിഞ്ഞതിന് ശേഷവും നവീൻ ഇവരെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ഹരിഹര കൃഷ്ണ നവീനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.