Posted On
date_range Updated On
date_range നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
വെല്ലൂർ: നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന പുനിത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. തമിഴ്‌നാട്ടിലെ വെല്ലൂരിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. തിരക്കേറിയ നഗരത്തിൽ ആളുകൾ നോക്കിനിൽക്കെയാണ് ക്രൂരകൃത്യം. സംഭവം അടുത്തുള്ള സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
പുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുറ്റകൃത്യം ചെയ്യാനുള്ള കാരണം വ്യക്തമല്ല. അമ്പൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു അന്വേഷണംനടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.