മകനെ കൊലപ്പെടുത്തിയ സംഭവം: സുചന ഭർത്താവിനെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ

ന്യൂഡൽഹി: ഗോവയിൽ നാല് വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ സുചന സേത് വിവാഹമോചന ഹരജിയിൽ ഭർത്താവിനെതിരെ ഉന്നയിച്ചത് ഗൗരവ ആരോപണങ്ങൾ. കഴിഞ്ഞ വർഷം ആഗസ്റ്റിൽ സമർപ്പിച്ച വിവാഹമോചന ഹരജിയിൽ ഗാർഹിക പീഡനം ഉൾപ്പടെയുള്ള ആരോപണങ്ങൾ സുചന ഉന്നയിച്ചിട്ടുണ്ട്. ഭർത്താവ് തന്നെയും മ​കനേയും ഉപദ്രവിച്ചിരുന്നുവെന്നാണ് അവർ ഹരജിയിൽ പറയുന്നുത്.

ഭർത്താവായ വെങ്കിട്ട രമണനിൽ നിന്നും പ്രതിമാസം രണ്ടര ലക്ഷം രൂപയാണ് അവർ ജീവനാംശമായി ആവശ്യപ്പെട്ടത്. ഭർത്താവിന് പ്രതിവർഷം ഒരു കോടി രൂപ വരുമാനമുണ്ടെന്നും അവർ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗാർഹിക പീഡനം തെളിയിക്കുന്നതിനായി വാട്സാപ്പ് മെസേജുകളും ചിത്രങ്ങളും മെഡിക്കൽ റെക്കോഡുകളും സുചന കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.അതേസമയം, ഇപ്പോൾ ഇന്തോനേഷ്യയിലുള്ള വെങ്കിട്ട രമണൻ ഗാർഹിക പീഡനം സംബന്ധിച്ച ആരോപണങ്ങൾ നിഷേധിച്ചു.

സുചനയുടെ ഹരജിയുടെ അടിസ്ഥാനത്തിൽ വെങ്കിട്ട രമണൻ ഭാര്യവീട്ടിൽ കയറുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. അവരുമായി ഫോണിലൂ​ടെയോ സമൂഹമാധ്യമങ്ങളിലൂടെയോ ബന്ധപ്പെടുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, ആഴ്ചയിൽ മകനെ കാണുന്നതിന് അനുവാദം നൽകിയിരുന്നു. മകനെ കാണുന്നതിനായി കോടതി നൽകിയ ഈ അനുവാദമാണ് സുചന​യെ ക്രൂരകൃത്യം ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

Tags:    
News Summary - Husband Earns...": CEO Accused Of Killing Son Wanted 2.5 Lakh As Maintenance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.