മനുഷ്യരെ പോലെ തന്നെ പശുക്കളും പ്രധാനം-യോഗി ആദിത്യനാഥ്​

ന്യൂഡൽഹി: ​ മനുഷ്യരെപോലെ തന്നെ പശുക്കളും പ്രധാനമാണെന്ന്​ ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​.  ഇവ രണ്ടിനും പ്രകൃതിയിൽ അതി​േൻറതായ പങ്കുണ്ടെന്നും എല്ലാവരും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആൾക്കൂട്ടക്കൊലകൾക്ക്​ അനാവശ്യ പ്രാധാന്യമാണ്​ ലഭിക്കുന്നതെന്നും യോഗി ആദിത്യനാഥ്​ കൂട്ടിച്ചേർത്തു.

1984ലെ സിക്ക്​ വിരുദ്ധ കലാപമാണ്​ ആൾക്കൂട്ട കൊലയുടെ ഏറ്റവും വലിയ ഉദാഹരണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങി​​​െൻറ ലോക്​സഭയിലെ പരാമർശം യോഗി ആദിത്യനാഥ്​ ആവർത്തിച്ചു. നിങ്ങൾ ആൾക്കൂട്ടകൊലകളെ കുറിച്ച്​ സംസാരിക്കുമ്പോൾ എന്താണ്​ 1984ൽ സംഭവിച്ചത്​.? ക്രമസമാധാനം സംസ്​ഥാനത്തി​​​​െൻറ വിഷയമാണ്​. മൺപുറ്റിനെ പർവ്വതമാക്കി മാറ്റാനുള്ള കോൺഗ്രസ്സി​​​െൻറ ഉദ്ദേശ്യം വിജയിക്കില്ലെന്നും യോഗി വ്യക്തമാക്കി.

തങ്ങൾ എല്ലാവർക്കും സംരക്ഷണം നൽകും. പക്ഷെ പരസ്​പരം ബഹുമാനിക്കുകയെന്നത്​ മുഴുവൻ വ്യക്തികളുടേയും സമുദായത്തി​​​െൻറയും മതങ്ങളുടേയും ഉത്തരവാദിത്തമാണെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു.
 

Tags:    
News Summary - Humans are important and cows are also important: UP CM Adityanath-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.