‘കോവാക്​സിൻ’ മനുഷ്യരിൽ പരീക്ഷണം തുടങ്ങി

ന്യൂഡൽഹി: ഭാരത്​ ബയോടെകി​​​െൻറ കൊറോണ വൈറസിനുള്ള ​‘കോവാക്​സിൻ’ മനുഷ്യരിൽ പരീക്ഷണം തുടങ്ങി. പി.ജി.ഐ റോത്തക്കിലാണ്​ പരീക്ഷണം നടത്തിയത്​. മൂന്നുപേരിൽ നടത്തിയ പരീക്ഷണത്തിൽ പ്രതികരണം അനുകൂലമാണെന്നും പാർശ്വഫലങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നും ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ്​ അറിയിച്ചു. 

ഹൈദരാബാദ്​ ആസ്​ഥാനമായ ഭാരത്​ ബയോടെക്​ തദ്ദേശീയമായി വികസിപ്പിച്ചതാണ്​ കോവാക്​സിൻ. ആദ്യ ഗവേഷണ ഫലങ്ങൾ വിജയകരമായതിൻറെ അടിസ്​ഥാനത്തിൽ വാക്​സിന്​ ഡ്രഗ്​ കൺട്രോളർ ജനറൽ ഓഫ്​ ഇന്ത്യ അനുമതി നൽകിയിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ വൈറോളജിയും സഹകരിച്ചാണ്​ ഭാരത്​ ബയോടെക്​ കോവാക്​സിൻ വികസിപ്പിച്ചത്​.

Tags:    
News Summary - Human trials for Bharat Biotechs Covaxin starts -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.