യു.പി ട്രെയിൻ ദുരന്തം: അപകടത്തിനു കാരണം അശ്രദ്ധ

ലഖ്​നോ: യു.പിയിലെ ഖത്തൗളിയിലെ ട്രെയിൻ ദുരന്തത്തിന്​ കാരണം അശ്രദ്ധയെന്ന്​ റിപ്പോർട്ട്​. റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച്​ ടൈംസ്​ ഒാഫ്​ ഇന്ത്യയാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. 

ട്രെയിൻ അപകടം നടന്ന റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. എന്നാൽ എൻജിൻ ഡ്രൈവർ ഇത്​ അറിഞ്ഞിരുന്നില്ല. പാളത്തിലെ വിടവ്​ ശ്രദ്ധയിൽപ്പെട്ടപ്പോൾ പെ​െട്ടന്ന്​ ബ്രേക്ക്​ ചെയ്​തതാണ്​ അപകടത്തിന്​ കാരണമെന്നാണ്​ റെയിൽവേ വിലയിരുത്തൽ. പെ​െട്ടന്ന്​ ബ്രേക്ക്​ ചെയ്​തതാണ്​ ബോഗികൾ ​തലങ്ങും വിലങ്ങും മറിയാൻ കാരണം.

പുരി- ഹരിദ്വാർ ഉത്കൽ എക്സ്പ്രസ് ട്രെയിനിന്‍റെ 14 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 23 പേർ മരിക്കുകയും 150 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മുസാഫർനഗറിൽനിന്ന് 40 കിലോമീറ്റർ അകലെ  ഖത്തൗളിയിൽ ശനിയാഴ്ച വൈകുന്നേരം 5.45നാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിടുകയും ചെയ്തു. 

Tags:    
News Summary - Human Error Behind Uttar Pradesh Train Accident That Killed 23, Say Locals-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.