തീപിടുത്തമുണ്ടായ സ്ഥലത്ത് നിന്നുള്ള ദൃശ്യം

തമിഴ്നാട്ടിൽ കോട്ടൺ മില്ലിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

ചെന്നൈ: തമിഴ്നാട് ഡിണ്ടിഗലിന് സമീപം കോട്ടൺ മില്ലിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. വെള്ളിയാഴ്ച രാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. പിള്ളൈർനാഥം ഏരിയയിൽ പ്രവർത്തിക്കുന്ന മില്ലിലാണ് അപകടം. ആർക്കും പരിക്കില്ല.

രാത്രി തീപിടുത്തമുണ്ടായ ഉടൻ ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറോളം പരിശ്രിച്ച് തീ നിയന്ത്രണ വിധേയമാക്കി. ലക്ഷങ്ങൾ വിലയുള്ള കോട്ടൺ കത്തി നശിച്ചതായി അധികൃതർ പറഞ്ഞു. സംഭവത്തിൽ ചിന്നപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ശനിയാഴ്ച സമാന രീതിയിൽ തൂത്തുക്കുടിയിലെ ഒരു തീപ്പെട്ടി നിർമാണ കമ്പനിയിൽ തീപിടിച്ച് മെഷീനുകളും അസംസ്കൃത വസ്തുക്കളും കത്തി ലക്ഷങ്ങളുടെ നാശ നഷ്ടമുണ്ടായിരുന്നു. തൊഴിലാളികൾ തീപ്പെട്ടി നിർമിക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. 

Tags:    
News Summary - Huge fire break out in Tamilnadu cotton mill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.