റോഡിലൂടെ ബൈക്കിൽ സാഹസികയാത്ര; പിന്നീടെന്ത് സംഭവിച്ചു, ഉത്തരം ഡൽഹി പൊലീസ് പറയും

ന്യൂഡൽഹി: അപകടകരമായ രീതിയിൽ വാഹനമോടിച്ച യുവാവിന്റെ വിഡിയോ പങ്കുവെച്ച് ഡൽഹി പൊലീസ്. ട്വിറ്റർ പേജിലൂടെയാണ് സുരക്ഷിതമായി വാഹനമോടിക്കണമെന്ന സന്ദേശം ഓർമപ്പെടുത്താൻ ഡൽഹി പൊലീസ് വിഡിയോ പങ്കുവെച്ചത്.

എവിടെയാണ് ഷൂട്ട് ചെയ്തതെന്ന് വെളിപ്പെടുത്താതെ 36 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് ഡൽഹി പൊലീസ് പങ്കുവെച്ചത്. അരമണിക്കൂറിനകം 1300 തവണയാണ് വിഡ​ിയോ ആളുകൾ കണ്ടത്. വിഡിയോ കണ്ട എല്ലാവരും ഡൽഹി പൊലീസിന്റെ പുതിയ പ്രചാരണ രീതിയെ അഭിനന്ദിച്ചു.

തിരക്ക് കുറഞ്ഞ റോഡിലൂടെ യുവാവ് അതിവേഗത്തിൽ ബൈക്കോടിക്കുന്നാണ് വിഡിയോയുടെ തുടക്കത്തിൽ. ഹിന്ദിപാട്ടിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ. എന്നാൽ, പിന്നീട് ബൈക്ക് റൈഡറുടെ ബാലൻസ് നഷ്ടമാവുന്നതും ഇയാൾ റോഡിൽ വീഴുന്നതുമാണ് വിഡിയോയിലുള്ളത്. ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും സമീപത്ത് കൂടി പോകുന്ന ബൈക്കിന്റെ സൈലൻസറിൽ തലയിടിക്കാതെ യുവാവ് തലനാരിഴക്ക് രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം.



Tags:    
News Summary - Huge Bike Stunt Fail Is Punchline In Delhi Traffic Police's Clip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.