ഹഫ്​പോസ്​റ്റ്​ ഇന്ത്യൻ പതിപ്പ്​ നിർത്തി

ന്യൂയോർക്: യു.എസ്​ കേന്ദ്രമായുള്ള പ്രമുഖ ഓൺലൈൻ മാധ്യമം ഹഫ്​പോസ്​റ്റി​െൻറ ഇന്ത്യൻ പതിപ്പ്​ ഹഫ്​പോസ്​റ്റ്​ ഇന്ത്യ പ്രവർത്തനം ചൊവ്വാഴ്​ച അവസാനിപ്പിച്ചു. പ്രവർത്തനം തുടങ്ങി ആറുവർഷത്തിനു​േ​ശഷമാണ്​ നിർത്തുന്നത്​. ഇതോടെ, ഇവിടെയുണ്ടായിരുന്ന 12 മാധ്യമപ്രവർത്തകർ തൊഴിൽരഹിതരാകും.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്​.ഡി.ഐ) മോദി സർക്കാർ വരുത്തിയ നിയന്ത്രണങ്ങളുടെ ഇരയാണ്​ ഹഫ്​പോസ്​റ്റെന്ന്​ ആരോപണമുണ്ട്​. അടുത്തിടെ ഹഫ്​പോസ്​റ്റിനെ മറ്റൊരു യു.എസ്​ മാധ്യമ സ്ഥാപനമായ ബസ്സ്​ഫീഡ്​ വാങ്ങിയിരുന്നു. തുടർന്ന്​ നിയമപ്രശ്​നങ്ങൾ കാരണമായി ഇന്ത്യയിലെയും ബ്രസീലിലെയും ഹഫ്​പോസ്​റ്റ്​ സൈറ്റുകൾ അവസാനിപ്പിക്കുകയായിരുന്നു. 

Tags:    
News Summary - Huff Post stopped the Indian edition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.