നരേന്ദ്ര മോദി       കടപ്പാട്​: എ.എൻ.ഐ

'എത്രകാലം ഇന്ത്യയെ പുറത്തു നിർത്തും'- രക്ഷാ സമിതിയിലെ സ്​ഥിരാംഗത്വത്തിനായി വാദിച്ച്​ മോദി​

ന്യൂഡൽഹി: ഐക്യരാഷ്​ട്ര സഭയിലെ രക്ഷാ സമിതിയിൽ സ്​ഥിരാംഗത്വത്തിനുള്ള ശ്രമങ്ങൾ വീണ്ടും ശക്​തമാക്കി ഇന്ത്യ. ഇന്ത്യയെ എത്രകാലം മാറ്റിനിർത്താനാകുമെന്നും ഐക്യരാഷ്​ട്ര സഭയിൽ കാലോചിതമായി മാറ്റമുണ്ടാകുമെന്ന്​ ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്യവേ പറഞ്ഞു.

ഇന്ത്യ ദുര്‍ബലരായിരുന്നപ്പോഴും ശക്തരായപ്പോഴും ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഇന്ത്യ വികസനത്തിനായി സഖ്യങ്ങള്‍ ഉണ്ടാക്കുന്നത് മറ്റാരെയും തോല്‍പിക്കാനല്ലെന്നും മോദി പറഞ്ഞു. കോവിഡ്​ ബാധയുടെ പശ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസിങ്​ വഴിയായിരുന്നു മോദിയുടെ പ്രസംഗം​. ലോകത്തിലെ സുപ്രധാന നേതാക്കളെല്ലാം ഇത്തരത്തിലാണ്​ പൊതുസഭയിൽ പങ്കുചേർന്നത്​.

കോവിഡ്​ പ്രതിരോധ പ്രവർത്തനത്തിൽ യു.എന്നിനെ അദ്ദേഹം വിമർശിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ യു.എൻ എവിടെയാണെന്ന്​ അദ്ദേഹം ചോദിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായ എന്ത്​ ഇടപെടലാണ്​ യു.എൻ നടത്തിയ​തെന്നും ഭീകരാക്രമണങ്ങൾക്കെതിരെ എന്താണ്​ ചെയ്​തതെന്നും മോദി ചോദിച്ചു.

മുമ്പ്​ ഇന്ത്യ ഏഴു തവണ രക്ഷാ സമിതിയിൽ താൽക്കാലിക അംഗത്വം നേടിയിരുന്നു. അയർലൻഡ്​, മെക്​സിക്കോ, നോർവേ എന്നീ രാജ്യങ്ങളോടൊപ്പം ഈ ജൂണിൽ വീണ്ടും ഇന്ത്യ സമിതിയിൽ ഇടം നേടിയിരുന്നു.

Tags:    
News Summary - How Much Longer Will India Be Kept Out Of UN security council-Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.