Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ എട്ട് മണിക്കൂറിനിടെ രണ്ട് ഉഗ്ര സ്ഫോടനങ്ങൾ; ബസ് പൊട്ടിത്തെറിച്ചു
ഉദ്ദംപൂർ: ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ ബസിൽ ഉഗ്ര സ്ഫോടനം. വ്യാഴാഴ്ച പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. എട്ട് മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ബുധനാഴ്ച രാത്രി 10.45ഓടെ ദൊമെയിൽ ചൗക്കിലെ പെട്രോൾ പമ്പിന് സമീപമാണ് ആദ്യ സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ബസിന് സമീപം നിർത്തിയിട്ട വാഹനകൾക്കും കോടുപാടുകൾ പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ ഉദ്ദംപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.