ഷിൻഡെക്കും സംഘത്തിനും ഹോട്ടൽ ബിൽ 70 ലക്ഷം

ഗുവാഹതി: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി (എം.വി.എ)സർക്കാറിനെ അട്ടിമറിക്കാൻ എട്ടു ദിവസം അത്യാഢംബര ഹോട്ടലിൽ ചെലവഴിച്ചതിന് ഏക് നാഥ് ഷിൻഡേക്കും കൂട്ടർക്കും ബിൽ തുക 70 ലക്ഷം.

ഭക്ഷണത്തിന് മാത്രം ചെലവിട്ടത് 22 ലക്ഷം. അതേസമയം, ആരാണ് ബിൽ കൊടുത്തതെന്നോ കൃത്യമായ തുക എത്രയെന്നോ ഹോട്ടൽ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ കൂടിയായ റാഡിസൺ ബ്ലൂവിലായിരുന്നു ഷിൻഡേയും സംഘവും താമസിച്ചത്. ജൂൺ 22നാണ് മുംബൈയിൽ നിന്ന് 2700 കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽ ഇവരെത്തിയത്. 

Tags:    
News Summary - Hotel bill of Rs 70 lakh for Shinde and company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.