ഈ ട്രെയിനിൽ യാത്രികർക്ക് കുളിക്കാൻ ഇനി ചൂടുവെള്ളവും ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽവേ

ട്രെയിൻ യാത്ര എന്ന് കേൾക്കുമ്പോൾ വൃത്തിഹീനമായ ടോയ്‍ലറ്റുകൾ മാത്രം ഓർമ വരുന്നവർക്ക് കുളിക്കാൻ ട്രെയിനിൽ ചൂട് വെള്ളം വരെ ലഭ്യമാക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യൻ റെയിൽവേ. എല്ലാ ട്രെയിനുകളിലുമല്ല, മറിച്ച് വന്ദേ ഭാരതിന്‍റെ സ്ലീപ്പർ കോച്ചുകളിലാണ് കുളിക്കാൻ ചൂട് വെള്ളം ലഭ്യമാക്കുക.

ഡൽഹിയിൽ നിന്നും കശ്മീരിലേക്കും തെക്കൻ സംസ്ഥാനങ്ങളിലേക്കുമുള്ള ദീർഘദൂര വന്ദേഭാരത് സർവീസുകളിലാണ് ചൂടുവെള്ള സൗകര്യം ലഭ്യമാക്കുക. എ.സി കംപാർട്മെന്‍റിൽ യാത്ര ചെയ്യുന്നവർക്ക് സൗജന്യമായി ഈ സേവനം ലഭ്യമാകും.

നിലവിൽ പ്രീമിയം ട്രെയിനുകളായ രാജധാനി, ദുരന്തോ തുടങ്ങിയവയിലെ ഫസ്റ്റ് എ.സി കോച്ചുകളിലാണ് യാത്രക്കാർക്ക് കുളിക്കുന്നതിന് ചൂടുവെള്ളം ലഭ്യമാക്കിയിട്ടുള്ളത്.  

Tags:    
News Summary - hot water facility to bath for train traveller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.