കുഞ്ഞ് കരഞ്ഞതിന് കാലൊടിച്ച് ആശുപത്രി ജീവനക്കാരന്‍റെ ശിക്ഷ-വിഡിയോ

ഡെറാഡൂൺ: മൂന്ന് ദിവസം പ്രായമായ കുഞ്ഞ് തുടർച്ചയായി കരഞ്ഞതിന് കാലൊടിച്ചുകൊണ്ട് ആശുപത്രി ജീവനക്കാരന്‍റെ ക്രൂരശിക്ഷ. ഉത്തരാഖണ്ഡിലെ റൂർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന സംഭവത്തിന്‍റെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ചത്. 

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് 3 ദിവസം പ്രായമായ കുഞ്ഞിനെ ജനുവരി 28ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി ജീവനക്കാരൻ വിശ്രമിക്കുന്ന മുറിയിൽ തന്നെയാണ് കുട്ടിയെ നിരീക്ഷണത്തിൽ കിടത്തിയിരിക്കുന്നതും. തുടർച്ചയായി കരയുന്ന കുഞ്ഞിനടുത്തേക്ക് വരുന്ന ജീവനക്കാരൻ ക്രൂരമായി കാലുകൾ വലിച്ച് ഡയപ്പർ മാറ്റുന്ന ദൃശ്യമാണ് കാമറയിൽ പതിഞ്ഞിരിക്കുന്നത്. കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയെ ശ്രദ്ധിക്കുക പോലും ചെയ്യാതെയാണ് ഇയാൾ ഇതെല്ലാം ചെയ്യുന്നത്.

ഡെറാഡൂണിലെ മറ്റൊരു ആശുപത്രിയിൽ വെച്ച് കുട്ടിയുടെ ഒരു കാല് ഒടിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ ജീവനക്കാരൻ പൊലീസ് കസ്റ്റഡിയിലാണ്. 

Tags:    
News Summary - Hospital Ward Boy Caught On Camera Breaking Crying 3-Day Old Baby's Leg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.