കണ്ണില്ലാത്ത ക്രൂരത; മരിച്ച കോവിഡ്​ രോഗിയുടെ പോക്കറ്റടിച്ച്​ ആശുപത്രി ജീവനക്കാർ, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്​

ധുലെ: രാജ്യം കോവിഡി​െൻറ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച്​ നിൽക്കു​േമ്പാൾ ഏറ്റവും ആവശ്യമുള്ള ഒരു കാര്യം ജനങ്ങളുടെ പരസ്പര സഹായവും സഹകരണവുമൊക്കെയാണ്​. സ്വയം സുരക്ഷക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷക്കും പ്രധാന്യം നൽകി ജാഗ്രത പാലിക്കാനാണ്​ ആരോഗ്യ വിദഗ്​ധരും സർക്കാരും ആവശ്യപ്പെടുന്നത്​. എന്നാൽ, ഭീതിപ്പെടുത്തുന്ന മരണനിരക്കും, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്​തതയുമൊക്കെ വലിയ പ്രതിസന്ധിയായി മുന്നിൽ നിൽക്കു​േമ്പാഴും ഞെട്ടലും നാണക്കേടുമുണ്ടാക്കുന്ന പ്രവർത്തികൾ ചെയ്യുന്ന ചിലരുണ്ട്​. എ.ടി.എമ്മുകളിൽ നിന്ന്​ സാനിറ്റൈസറുകൾ മോഷ്​ടിക്കുന്നതടക്കം അത്തരത്തിലുള്ള പല സംഭവങ്ങളും ഇന്ത്യയിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​.

മഹാരാഷ്​ട്രയിലെ ധുലെയിലുള്ള ഒരു ആശുപത്രയിലും​ അങ്ങേയറ്റം ക്രൂരവും നാണിപ്പിക്കുന്നതുമായ ഒരു സംഭവം അരങ്ങേറി​. ശ്രീ ഗണേഷ മൾട്ടി സ്​പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാരായ നാല്​ യുവാക്കൾ ചേർന്ന്​ കോവിഡ്​ ബാധിച്ച്​ മരിച്ച ഒരാളുടെ പോക്കറ്റിൽ നിന്നും 35,000 രൂപയാണ്​ മോഷ്​ടിച്ചത്​.

ആശുപത്രിയിലെ സി.സി.ടി.വിയിൽ പതിഞ്ഞ മേഷണത്തി​െൻറ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്​. നിലത്ത്​ വെച്ചിരുന്ന മൃതദേഹം യുവാക്കൾ ചേർന്ന്​ സ്​ട്രക്​ചറിലേക്ക്​ എടുത്തുവെക്കുന്നതും ശേഷം ഒരാൾ പോയി ഡോർ അടച്ചതിന്​ ശേഷം മറ്റുള്ളവർ ചേർന്ന്​ മരിച്ചയാളുടെ പോക്കറ്റിൽ നിന്ന്​ പഴ്​സ്​ അപഹരിക്കുന്നതായും കാണാം. എന്തായാലും സംഭവത്തിന്​ പിന്നാലെ നാലുപേർക്കെതിരെയും മഹാരാഷ്​ട്ര പൊലീസ്​ നടപടിയെടുത്തിട്ടുണ്ട്​. 

Full View

Tags:    
News Summary - hospital staff steals money from dead COVID patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.