Posted On
date_range Updated On
date_range സാമ്പത്തിക സംവരണ ബിൽ രാജ്യസഭ പാസാക്കുമെന്ന് കരുതുന്നു -പ്രധാനമന്ത്രി
സൊലാപുർ: സാമൂഹിക നീതി നടപ്പാക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് മുന്നാക്കക്കാരിലെ പിന്നാക്ക വിഭാ ഗങ്ങൾക്ക് സംവരണം അനുവദിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക സംവരണം അനുവദിക്കുന്ന ബിൽ പ്രതിഷേധങ്ങൾക്കിടയിലും രാജ്യസഭയിൽ പാസാകുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ പറഞ്ഞു.
അനീതിക്ക് അവസാനമായിരിക്കുന്നു. അവസരങ്ങളുടെ തുല്യത ആവശ്യമാണ്. സാമ്പത്തിക സംവരണത്തെ രാഷ്ട്രീയവത്കരിക്കരുെതന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽകുന്നവർക്ക് 10 ശതമാനം സംവരണം അനുവദിക്കുന്ന ബില്ല് ഇന്നലെ ലോക്സഭയിൽ പാസായിരുന്നു. ഇന്ന് രാജ്യസഭയിൽ ബില്ല് ചർച്ചക്ക് എടുക്കുന്നതിനായി ഒരു ദിവസം കൂടി സഭാസമ്മേളനം നീട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.