സ്വവർഗാനുരാഗം: സുപ്രീം കോടതി തീരുമാനത്തിനെതിരെ സുബ്രഹ്​മണ്യൻ സ്വാമി 

ന്യൂഡൽഹി: സ്വവർഗാനുരാഗം നിയമവിരുദ്ധമാണെന്ന വിധി പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതി തീരുമാനത്തിനെതിരെ ബി.​െജ.പി എം.പി സുബ്രഹ്​മണ്യൻ സ്വാമി.  സ്വവർഗാനുരാഗം ആഘോഷിക്കാതിരിക്കുകയും പരസ്യമായി പ്രദർശിപ്പിക്കാതിരിക്കുകയും പങ്കാളികളെ ക​െണ്ടത്താൻ ഗേ ബാറുകൾ തുടങ്ങാതിരിക്കുകയും ചെയ്യുന്നിടത്തോളം ഇതൊരു പ്രശ്​നമല്ല. അവരു​െട സ്വകാര്യതയിൽ അവർക്കെന്തും ​ആകാം.  ആരും അതിൽ ഇടപ്പെടില്ല. എന്നാൽ പരസ്യ പ്രദർശനത്തിന്​ മുതിർന്നാൽ, അത്​ ശിക്ഷിക്കപ്പെടുക തന്നെ വേണം. അതിന്​ ​ക്രിമിനൽ നിയമത്തിലെ 377ാം വകുപ്പ്​ ആവശ്യമാണെന്നും സുബ്രഹ്​മണ്യൻ സ്വാമി പറഞ്ഞു. 

സെക്ഷൻ 377 പ്രകാരം സ്വവർഗാനുരാഗം കുറ്റമാണെന്ന് നേരത്തേ സുപ്രീംകോടതി വിധിച്ചിരുന്നു. ഇൗ വിധി പുനഃപരിശോധിക്കാനും 377ാം വകപ്പിന്‍റെ ഭരണഘടന സാധുത പരിശോധിക്കാനുമാണ്​ കോടതി തീരുമാനിച്ചിരിക്കുന്നത്​. 

ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ സ്വന്തം താൽപര്യത്തിനനുസരിച്ച്  തെരഞ്ഞടുപ്പ് നടത്തുന്നതിന്‍റെ പേരിൽ ഭയപ്പെടുന്ന അവസ്ഥയിൽ കഴിയേണ്ടി വരുന്നത് ആശാസ്യമല്ല. ഒരു വ്യക്തിയുടെ താൽപര്യത്തിനനുസരിച്ചുള്ള തെരഞ്ഞെടുപ്പിനെ നിയമത്തിന്‍റെ ചുവരുകൾക്കുള്ളിൽ തളിച്ചിടുന്നത് ഭരണഘടനയുടെ ആർട്ടിക്ക്ൾ 21ന് എതിരായിരിക്കുമെന്നും നിരീക്ഷിച്ചു​െകാണ്ടാണ്​ കോടതി തീരുമാനമെടുത്തത്​. 

Tags:    
News Summary - Homosexuals has to be punished - Subrahmanian Swami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.