ന്യൂഡൽഹി: തെരുവിൽ അന്തിയുറങ്ങിയും ഭിക്ഷാടനം നടത്തിയും ജീവിച്ച ജോയിറ്റ മണ്ഡൽ എന്ന ഭിന്നലിംഗക്കാരി ദേശീയ ലോക് അദാലത് അംഗമായി ചുമതലയേറ്റു. പശ്ചിമ ബംഗാൾ ഉത്തർ ദിൻജാപുർ ജില്ലയിലെ ഇസ്ലാംപുർ കോടതിയിലേക്കുള്ള ജോയിറ്റ മണ്ഡലിെൻറ യാത്ര ചരിത്രത്തിലേക്കുംകൂടിയുള്ളതായിരുന്നു. ആദ്യമായാണ് ഇന്ത്യയിൽ മൂന്നാം ലിംഗത്തിൽപെട്ട ഒരാൾ ഉന്നത നീതിന്യായ പദവിയിൽ എത്തുന്നത്. േജായിറ്റയുടെ നിയമനം ഭിന്നലിംഗത്തിൽപെട്ടവരുടെ ശാക്തീകരണത്തിനപ്പുറം സമൂഹത്തിെൻറ ഭാഗമാക്കൽകൂടിയാണെന്ന് ട്രാൻസ് വെൽെഫയർ ഇക്വിറ്റി ആൻഡ് എംപവർമെൻറ് സ്ഥാപക അദീന അഹർ പറഞ്ഞു.
2010ൽ താൻ കിടന്നുറങ്ങിയ ബസ്സ്റ്റാൻഡിൽനിന്ന് അഞ്ചു മിനിറ്റ് നടന്നെത്താൻ മാത്രം ദൂരമുള്ള കോടതിയിലാണ് േജായിറ്റ ഇന്ന് സ്ഥാനമേറ്റത്. ഭിന്നലിംഗക്കാരിയായതിെൻറ പേരിൽ ഹോസ്റ്റലുകളും ഹോട്ടൽമുറികളും നിഷേധിക്കെപ്പട്ടതോടെയാണ് ബസ്സ്റ്റാൻഡിലെത്തപ്പെട്ടത്. അന്നുമുതൽ തന്നെപ്പോലുള്ളവർക്കിടയിൽ സാമൂഹികപ്രവർത്തനം നടത്താൻ ജോയിറ്റ എടുത്ത തീരുമാനമാണ് ഉയർന്ന പദവിയിലേക്ക് അവരെ എത്തിച്ചത്. ദേശീയ ലോക് അദാലത് ബെഞ്ചിലെ ജോയിറ്റയുടെ സാന്നിധ്യം നിരവധി പേർക്കാണ് പ്രതീക്ഷ നൽകുന്നത്. മൂന്നാംലിംഗത്തിൽപെട്ടവർ നേരിടുന്ന ലിംഗപക്ഷപാതിത്വത്തിനുനേെരയുള്ള സന്ദേശമാണ് തെൻറ നിയമനമെന്ന് ജോയിറ്റ പ്രതികരിച്ചു. ലോക് അദാലത്തിൽ ബാങ്ക് വായ്പയുമായി ബന്ധെപ്പട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ട ചുമതലയാണ് ഇവർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.