ന്യൂഡൽഹി: ജമാഅത്തെ ഇസ്ലാമി മുൻ സെക്രട്ടറി ജനറലും ഉപാധ്യക്ഷനുമായിരുന്ന നുസ്റത്ത് അലി (65) നിര്യാതനായി. കോവിഡ് ബാധിച്ച് 15 ദിവസമായി ഡൽഹി അൽശിഫ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. നിലവിൽ ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ ബോർഡ് ചെയർമാനാണ്. നേരത്തേ, ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷനായിരുന്നു.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കർഷക കുടുംബത്തിൽ ജനിച്ച നുസ്റത്ത് അലി, ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കുറച്ചുകാലം കോളജ് അധ്യപകനായിരുന്നു. ഹ്യൂമൻ വെൽ െഫയർ ഫൗണ്ടേഷൻ, അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ്, അഖിലേന്ത്യ മുസ്ലിം ഉപദേശക സമിതി എന്നിവയിൽ അംഗമായിരുന്നു. വിഷൻ 2016നു കീഴിലുള്ള സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ പ്രസിഡൻറും ഹ്യൂമൻ വെൽ െഫയർ ട്രസ്റ്റ് അംഗവുമായിരുന്നു.
നുസ്റത്ത് അലിയുടെ വിയോഗം ഇസ്ലാമിക പ്രസ്ഥാനത്തിനും സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ടി. ആരിഫലി പറഞ്ഞു. പണ്ഡിതനും മികച്ച സംഘാടകനുമായിരുന്ന നുസ്റത്ത് കേരളത്തോടു അടുത്ത ബന്ധം പുലർത്തിയിരുന്നതായി ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് പറഞ്ഞു. 2018ലെ പ്രളയകാലത്ത് കേരളത്തിെൻറ കൂടെ നിൽക്കുകയും രണ്ടു ദിവസം തുടർച്ചയായി ദുരിതബാധിത പ്രദേശങ്ങളിലൂടെ സഞ്ചരിച്ചതായും അദ്ദേഹം അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.