രാഹുലിന്‍െറ മറുപടി; ‘ഹിറ്റ്ലറും  മുസോളിനിയും ജനകീയരായിരുന്നു’

ന്യൂഡല്‍ഹി: മഹാത്മ ഗാന്ധിയെക്കാള്‍ ജനകീയനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന ഹരിയാന മന്ത്രി അനില്‍ വിജിന് മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോകം കണ്ട ക്രൂര ഏകാധിപതികളായ ഹിറ്റ്ലറും മുസോളിനിയും ജനകീയ നേതാക്കളായിരുന്നുവെന്ന് രാഹുല്‍ ട്വീറ്റുചെയ്തു. അനിലിന്‍െറ പ്രസ്താവനയുടെ വിഡിയോ ലിങ്കിനൊപ്പമാണ് രാഹുല്‍ തന്‍െറ അഭിപ്രായം കുറിച്ചത്.

അനിലിന്‍െറ പ്രസ്താവനയെ കടുത്ത ഭാഷയില്‍ അപലപിച്ച് കോണ്‍ഗ്രസ് രംഗത്തത്തെിയിരുന്നു. ഗാന്ധിജി ഇന്ത്യയുടെ ആത്മാവാണെന്നും, ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നത് തന്നെയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് പറഞ്ഞ കോണ്‍ഗ്രസ്, ഗാന്ധിയുടെ ഓര്‍മ ഇന്ത്യയില്‍നിന്നും ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ആരോപിച്ചു.

Tags:    
News Summary - Hitler, Mussolini were also powerful brands: Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.