Posted On
date_range Updated On
date_range യു.പിയിലെ രാം ജാനകി ക്ഷേത്രത്തിന് ബോംബ് ഭീഷണി; കേസെടുത്തു
ലഖ്നോ: യു.പി കാൺപൂരിലെ പ്രശസ്തമായ രാം ജാനകി ക്ഷേത്രത്തിന് ബോംബ് ഭീഷണി. ക്ഷേത്ര മതിലിൽ ഭീഷണി പോസ്റ്ററുകൾ പതിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്ന് രാവിലെയാണ് പോസ്റ്ററുകൾ കണ്ടത്. മതിലിൽ ഒട്ടിച്ച നിലയിലും ക്ഷേത്ര പരിസരത്ത് ചിതറിക്കിടക്കുന്ന നിലയിലുമായിരുന്നു ബോംബ് ഭീഷണിയുള്ള പോസ്റ്ററുകൾ. ക്ഷേത്രത്തിന്‍റെ ട്രസ്റ്റിയായ ബി.ജെ.പി നേതാവ് രോഹിത് സാഹുവിനും ഭീഷണിക്കത്ത് ലഭിച്ചിട്ടുണ്ട്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ ഉടൻ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രത്തിന് സുരക്ഷയൊരുക്കിയെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.