‘ചരിത്രപരമായ വിഡ്​ഢിത്തം’: എ.എ.പിയുടെ തോൽവി​ക്കെതിരെ ഭഗവത്​ മൻ

ന്യൂഡൽഹി: മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ തോൽവിയെ പരിഹസിച്ച് എ.എ.പി എം.പി ഭഗവത് മൻ. തെരഞ്ഞെടുപ്പിൽ പാർട്ടി പ്രാദേശിക ക്രിക്കറ്റ് ടീമിനെ പോലെയുള്ള പ്രകടനമാണ് കാഴ്ച വെച്ചതെന്ന് മൻ വിമർശിച്ചു.

പഞ്ചാബിലെ തോൽവിയിൽ നിന്ന് പാർട്ടി നേതൃത്വം പഠിക്കണമായിരുന്നു. പഞ്ചാബിലെ തോൽവി എന്തുകൊണ്ടെന്ന് എ.എ.പി നേതൃത്വം ആത്മപരിശോധന നടത്തണം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ പിഴവുകൾ കണ്ടെത്തുന്നതിന് പകരം എ.എ.പി സ്വന്തം പാർട്ടിയുടെ തോൽവിക്കുള്ള കാരണങ്ങൾ പരിശോധിക്കണമെന്നും ഭഗവത് മൻ പറഞ്ഞു.
പഞ്ചാബിലെ തെരഞ്ഞെടുപ്പ് നയം ചരിത്രപരാമയ വിഡ്ഢിത്തമായിരുന്നുവെന്നും ഭഗവത് മൻ വിമർശിച്ചു.

Tags:    
News Summary - 'Historic Blunder': AAP's Bhagwant Mann Stings Leadership On Delhi Defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.