യോഗിയുടെ സംഘടനയിൽ അഴിമതി; കൂട്ടരാജിയുമായി പ്രവർത്തകർ

ലഖ്​നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ നേതൃത്വം നൽകുന്ന ഹിന്ദു യുവവാഹിനി സംഘടനയിൽ പ്രവർത്തകരുടെ കൂട്ടരാജി. 2500 പ്രവർത്തകരാണ്​ രാജിവെച്ചത്​. ഹിന്ദു യുവവാഹിനി ഒാർ​ഗനൈസിങ്​ സെക്രട്ടറി പി.കെ. മാൾ സംഘടനയുടെ മഹാനഗർ യൂണിറ്റ്​ പിരിച്ച്​ വിട്ടതിനെ തുടർന്നാണ്​ കൂട്ടരാജിയുണ്ടായത്​.

അംഗങ്ങൾ സംഘടനയെ ഉപയോഗിച്ച്​ അനധികൃതമായി പണം സമ്പാദിച്ചെന്ന്​ ആരോപിച്ചാണ് മഹാനഗർ യൂണിറ്റ്​ ​പിരിച്ച്​ വിട്ടത്​. എന്നാൽ, ഉന്നത നേതാക്കളാണ്​ അഴിമതി നടത്തുന്നതെന്നാണ് അംഗങ്ങളുടെ ആരോപണം. സംഘടനയുടെ സംസ്ഥാന സെക്രട്ടറി പങ്കജ്​ സിങ്​ വൻ അഴിമതിയാണ്​ നടത്തുന്നതെന്ന്​ യൂണിറ്റ്​ സെക്രട്ടറി ആകാശ്​ സിങ്​, വൈസ്​ പ്രസിഡൻറ്​ രാംകൃഷ്​ണ ദ്വിവേദി എന്നിവർ ആരോപിച്ചു. 

ഇ ടെൻഡറിങ്​​ നടപടികളില്ലാതെ ബി.ജെ.പി സർക്കാറിൽ നിന്ന്​ പങ്കജ്​ സിങ്​ അനധികൃതമായി കരാറുകൾ സമ്പാദിക്കുന്നുവെന്നാണ്​ രാജിവെച്ചവരുടെ പ്രധാന ആരോപണം. ഇതുസംബന്ധിച്ച്​ മുഖ്യമന്ത്രി അന്വേഷണത്തിന്​ ഉത്തരവിടണമെന്നും ആവശ്യമുയർന്നു. എന്നാൽ, ആരോപണങ്ങളെല്ലാം പങ്കജ്​ സിങ്​ നിഷേധിച്ചു. 

Tags:    
News Summary - Hindu Yuva Vahini dissolves Lucknow city unit, over 2,500 workers resign-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.