'പ്രണയദിനം ഭാരതീയ സംസ്കാരമല്ല'; നായ്ക്കളെ വിവാഹം ചെയ്യിപ്പിച്ച് ഹിന്ദു മുന്നണി പ്രതിഷേധം

ചെന്നൈ: വലന്‍റൈൻസ് ഡേ ആഘോഷങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ നായ്ക്കളെ വിവാഹം ചെയ്യിപ്പിച്ച് തമിഴ്നാട്ടിലെ ഹിന്ദു മുന്നണി പ്രവർത്തകർ. ശിവഗംഗയിലാണ് സംഭവം. പ്രണയദിനാഘോഷം ഭാരതീയ സംസ്കാരത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

ഹിന്ദു മുന്നണി പ്രവർത്തകർ രണ്ട് നായ്ക്കളെ വസ്ത്രം ധരിപ്പിച്ച് എത്തിക്കുകയായിരുന്നു. പിന്നീട് രണ്ടിന്‍റെയും കഴുത്തിൽ പൂമാല ചാർത്തി പ്രതീകാത്മകമായി വിവാഹം ചെയ്യിപ്പിച്ചു. നെറ്റിയിൽ സിന്ദൂരം തൊടുവിക്കുകയും ചെയ്തു.

പ്രണയദിനത്തിൽ ആളുകൾ പൊതുസ്ഥലങ്ങളിൽ പോലും സ്വയംമറന്ന് മോശമായി പെരുമാറുകയാണെന്നും ഇതിനെതിരെ പ്രതിഷേധിക്കാനാണ് നായ്ക്കളെ വിവാഹം കഴിപ്പിച്ചതെന്നും ഹിന്ദു മുന്നണിക്കാർ പറഞ്ഞു. 

Tags:    
News Summary - Hindu outfit in Tamil Nadu gets dogs married to protest against Valentine's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.